Tuesday, December 30, 2008

kaliveedu


പ്ലാവില കുത്തിയ കുമ്പിളില്‍ തുമ്പതന്‍

പൂവുപോല്‍ ഇത്തിരി ഉപ്പുതരിയെടുത്ത്

ആവി പാറുന്ന പൊടിയരിക്കഞ്ഞിയില്‍ തൂകി

പതിക്കെ പറഞ്ഞു മുത്തശ്ശി

ഉപ്പുചേര്‍ത്താലേ രുശിയുള്ളു,

കഞ്ഞിയിലുപ്പുതരി വീണ് അലിഞ്ഞഞ്ഞലിഞ്ഞുപോം മട്ടില്‍

നിന്ന നില്പിലൊരുനാള്‍ മറഞ്ഞുപോം നിന്റെ ഈ മുത്തശ്ശിയും

എങ്കിലും, നിന്നിലെ ഉപ്പായിരിക്കുമെന്നുമീ മുത്തശ്ശി